Current Date

Search
Close this search box.
Search
Close this search box.

ദുബൈ എക്‌സ്‌പോ: ഫലസ്തീന്‍ പവലിയന്‍ സന്ദര്‍ശിച്ച് ദുബൈ ഭരണാധികാരി

ദുബൈ: ദുബൈ എക്‌സ്‌പോയുടെ ഭാഗമായി തയാറാക്കിയ ഫലസ്തീന്റെ പവലിയന്‍ ദുബൈ ഭരണാധികാരി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് ദുബൈ ഭരണാധികാരിയും യു.എ.ഇ കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പവലിയന്‍ സന്ദര്‍ശിച്ചത്. ഫലസ്തീന്‍ അതോറിറ്റി വക്താവ് മജീദ് ഫറാജ് ആണ് ഇക്കാര്യമറിയിച്ചത്. ഫലസ്തീന്‍ പ്രസിഡന്റിന്റെ പ്രത്യേക വക്താവ് കൂടിയായ ഫറാജ് ആണ് റാഷിദ് അല്‍ മക്തൂമിനെ സ്വീകരിച്ചത്.

ദുബൈ 2020 എക്സ്പോയില്‍ ഫലസ്തീനിയന്‍ സംസ്‌കാരവും ചരിത്രവും പുണ്യസ്ഥലങ്ങളും സാന്നിധ്യമറിയിച്ച ഫാലസ്തീനിയന്‍ പവലിയന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ടെന്ന് പിന്നീട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഫലസ്തീന്‍ സാന്നിധ്യമുള്ളപ്പോള്‍, അതിന്റെതായ സൗന്ദര്യമുണ്ട്, ചരിത്രത്തിനനും അതിന്റെ സാന്നിധ്യം ഉണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പവലിയന്‍ സന്ദര്‍ശിക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles