Current Date

Search
Close this search box.
Search
Close this search box.

സുലൈമാനിയുടെ വിലാപയാത്ര: തടിച്ചുകൂടിയത് ലക്ഷങ്ങള്‍, തിക്കിലും തിരക്കിലും 35 മരണം

തെഹ്‌റാന്‍: കഴിഞ്ഞ ദിവസം യു.എസ് വധിച്ച ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിലെത്തിയപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ തടിച്ചുകൂടിയത്. തിക്കിലും തിരക്കിലും പെട്ട് 35ലേറെ പേര്‍ മരിച്ചതായി ഇറാന്‍ സ്‌റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ കിര്‍മാനിലെത്തിയത്. 48 പേര്‍ക്ക് പരുക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിരക്കിനിടയില്‍ വീണു കിടക്കുന്നവരുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ അവരെ സഹായിക്കണമെന്ന് അടുത്തുള്ളവര്‍ പറയുന്നുണ്ട്. പിന്നീട് ഇക്കാര്യം ഇറാന്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ടീം സ്ഥിരീകരിക്കുകയായിരുന്നു. 10 ലക്ഷത്തിലധികം പേരാണ് സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുക്കാന്‍ ഇറാന്റെ തെരവില്‍ അണിനിരന്നത്. കഴിഞ്ഞ ദിവസം തെഹ്‌റാന്‍ സര്‍വകലാശാലക്ക് സമീപം നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ലക്ഷക്കണക്കിന് പേരാണ് അണിനിരന്നത്.

വെള്ളിയാഴ്ചയാണ് ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിനു നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനി അടക്കം എട്ടു പേര്‍ കൊല്ലപ്പെടുന്നത്.

Related Articles