Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40ലേറെ മരണം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല്‍പതിലേറെ പേര്‍ മരിച്ചു. 120ലധികം പേര്‍ക്ക് പരുക്കുണ്ട്. തിങ്കളാഴ്ച രാവിലെ വടക്കന്‍ പാകിസ്താനിലെ ഗോത്കി ജില്ലയിലെ ദര്‍ഖിയിലാണ് അപകടം നടന്നത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. കറാച്ചിയില്‍ നിന്നും 440 കിലോമീറ്റര്‍ അകലെയാണ് അപകടം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മില്ലത്ത് എക്‌സ്പ്രസ് എന്ന ട്രെയിന്‍ പാളം തെറ്റുകയും തൊട്ടുപിന്നാലെ എതിര്‍വശത്തു കൂടെ വന്ന സര്‍ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു.മില്ലത്ത് എക്‌സ്പ്രസിന്റെ എട്ട് കമ്പാര്‍ട്ട്‌മെന്റുകളാണ് പാളം തെറ്റിയത്.

ട്രാക്കുകളിലുടനീളം വ്യാപിച്ചുകിടക്കുന്ന വിവിധ കമ്പാര്‍ട്ടുമെന്റുകളില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തുന്നത് ഏറെ പ്രയാസകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത ആഘാതത്തിലാണ് കൂട്ടിയിടിച്ചിരിക്കുന്നത്. അപകടത്തില്‍ ഒരു കോച്ച് എഞ്ചിന് താഴെ കുടുങ്ങിക്കിടക്കുകയാണ്. ബോഗികള്‍ക്കിടയില്‍ നിന്നു നിരവധി മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തകര്‍ ക്രെയിനുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് അകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.

Related Articles