Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; ജനം ഭീതിയില്‍

ഗസ്സയില്‍ ഇസ്രായേല്‍ ബോംബിങ് 71ാം ദിവസവും മാറ്റമില്ലാതെ തുടരുമ്പോള്‍ ആധിയുയര്‍ത്തി പുതിയ പ്രതിസന്ധിയും. മുനമ്പിലാകെ കോളറയും മഞ്ഞപ്പിത്തവും അടക്കമുള്ള പകര്‍ച്ചവ്യാധി അതിവേഗമാണ് പടര്‍ന്നു പിടിക്കുന്നത്.

കുട്ടികളില്‍ വയറിളക്ക കേസുകള്‍ 66 ശതമാനം വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു. മെനിഞ്ചൈറ്റിസ്, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം എന്നിവയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇസ്രായേലിന്റെ ബോംബുകളെയും വെടിയുണ്ടകളെയും അതിജീവിച്ച ഗസ്സ മുനമ്പിലെ നിവാസികള്‍, കനത്ത ശൈത്യകാലത്തിനും മഴയും മൂലം ബുദ്ധിമുട്ടുന്നതിനിടെയാണ് പകര്‍ച്ചവ്യാധി ഭീഷണിയും.

ടെന്റുകളില്‍ വെള്ളം കയറിയതിനാലാണ് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമായത്. ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ക്ഷാമവും രൂക്ഷമാണ്. മുനമ്പിലെ ആരോഗ്യ സംവിധാനം തകര്‍ന്നതിനാല്‍ ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും പകര്‍ച്ചവ്യാധികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, നവംബര്‍ 29 മുതല്‍ ഡിസംബര്‍ 10 വരെ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ വയറിളക്ക കേസുകള്‍ 66 ശതമാനം ഉയര്‍ന്ന് 59,895ലെത്തി. പൂര്‍ണ്ണമായ വിവരങ്ങളുടെ അഭാവം കാരണം കണക്കുകള്‍ പൂര്‍ണ്ണമല്ലെന്നും യു.എന്‍ ആരോഗ്യ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

തന്റെ വാര്‍ഡില്‍ കടുത്ത നിര്‍ജ്ജലീകരണം അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ടെന്നാണ് തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് വാര്‍ഡിന്റെ തലവന്‍ അഹമ്മദ് അല്‍-ഫറ പറഞ്ഞത്. ചില കുട്ടികളുടെ വൃക്ക തകരാറിലായതിനാല്‍, കഠിനമായ വയറിളക്കം സാധാരണയേക്കാള്‍ നാലിരട്ടി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഖാന്‍ യൂനിസില്‍ 15 മുതല്‍ 30 വരെ ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ ഉണ്ടായി. ”വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്നാഴ്ച മുതല്‍ ഒരു മാസം വരെയാണ്, അതിനാല്‍ ഒരു മാസത്തിന് ശേഷം കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകും.

ഹെപ്പറ്റൈറ്റിസ് എ, മെനിഞ്ചൈറ്റിസ്, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, ശ്വാസകോശ അണുബാധകള്‍ എന്നിവ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗസ്സയിലെ യുഎന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് പറഞ്ഞു.

ഡിസംബര്‍ ഒന്നിന് ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിനുശേഷം, ലക്ഷക്കണക്കിന് ആളുകളാണ് തകര്‍ന്ന കെട്ടിടങ്ങളിലും സ്‌കൂളുകളിലും ടെന്റുകളിലും അഭയം തേടാന്‍ നിര്‍ബന്ധിതരായത്.

ടോയ്ലറ്റുകളുടെ സൗകര്യവും ഇവിടെ കുറവാണ്. കുളിക്കാനും കുടിക്കാനും വെള്ളമില്ല. തുറസ്സായ സ്ഥലത്താമ് ഉറങ്ങുന്നതെന്നും സന്നദ്ധ-സഹായ പ്രവര്‍ത്തകര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ിസംബര്‍ 10 മുതല്‍ ഗസ്സയിലെ 36 ആശുപത്രികളില്‍ 21 എണ്ണവും അടച്ചുപൂട്ടി, 11 എണ്ണം ഭാഗികമായും നാലെണ്ണം പ്രവര്‍ത്തനക്ഷമവുമാണ്.

 

ഗസ്സയിലെ ആരോഗ്യാവസ്ഥ ചിത്രീകരിക്കുന്ന അല്‍ജസീറ പുറത്തുവിട്ട ചിത്രങ്ങള്‍

 

Related Articles