Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് 72 മില്യണ്‍ ഡോളര്‍ ധനസഹായവുമായി ഡെന്‍മാര്‍ക്

കോപന്‍ഹേഗന്‍: ഫലസ്തീന് 72 മില്യണ്‍ ഡോളറിന്റെ ധനസഹായനവുമായി ഡെന്‍മാര്‍ക്. ഫലസ്തീന് സ്വാതന്ത്ര്യം കൈവരിക്കുന്നതിനായി പ്രാദേശിക സര്‍ക്കാര്‍, കൃഷി, സിവില്‍ സൊസൈറ്റി, മറ്റ് മേഖലകള്‍ എന്നിവയ്ക്കായി ഫണ്ട് ചെലവഴിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച റാമല്ലയില്‍ വെച്ച് ഫലസ്തീന്‍ അതോറിറ്റി ധനകാര്യ മന്ത്രി ഷുക്‌രി ബിഷാറ, ഡെന്‍മാര്‍ക്കിലെ ഫലസ്തീന്‍ പ്രതിനിധി കെറ്റില്‍ കാള്‍സനും തമ്മില്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ചടങ്ങഇല്‍ ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യയും സന്നിഹിതനായിരുന്നു.

ഡെന്‍മാര്‍ക്കിനെ പ്രശംസിച്ച ഷത്വിയ്യ ഈ ധനസഹായം ഏറെ ഉദാരമാണെന്നും പറഞ്ഞു. ഫലസ്തീനും ഡെന്‍മാര്‍ക്കും തമ്മിലുള്ള പങ്കാളിത്ത മനോഭാവത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇത് ആദ്യത്തെ സഹായമല്ല, ദാരിദ്ര്യവും തൊഴിലില്ലായ്മയും ലഘൂകരിക്കാനും ഫലസ്തീന്‍ രാഷ്ട്രം കെട്ടിപ്പടുക്കാനും സഹായിക്കുന്ന സമാധാനത്തിനും നീതിക്കും വികസനത്തിനുമുള്ള പങ്കാളിത്ത പ്രക്രിയയാണ്, കൂടാതെ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീനെ സ്വതന്ത്രമാക്കാനുള്ള ആത്യന്തിക ലക്ഷ്യവും ഞങ്ങള്‍ നിങ്ങളുമായി പങ്കിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 72 മില്യണ്‍ ഡോളറിന്റെ സഹായമല്ലയുള്ളതെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് 154 മില്യണ്‍ ഡോളര്‍ സഹായം നല്‍കുന്ന കരാറും ഒപ്പിട്ടുണ്ടെന്നും ഇത് 2021 നും 2025 നും ഇടയില്‍ മാനുഷിക സഹായത്തിനും, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള വികസനത്തിനും ഉപയോഗിക്കുമെന്നും കെറ്റില്‍ കാള്‍സന്‍ ട്വീറ്റ് ചെയ്തു.

Related Articles