Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി ജുമാമസ്ജിദില്‍ നിന്നും ജന്തര്‍ മന്ദറിലേക്ക് കൂറ്റന്‍ മാര്‍ച്ച്-Vedio

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ഡല്‍ഹി ജുമാമസ്ജിദ് പരിസരത്ത് കൂറ്റന്‍ പ്രതിഷേധ റാലി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് ആളുകള്‍ പ്രതിഷേധവുമായി ഒരുമിച്ചു കൂടിയത്. ഇവിടെ നിന്നും ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. എന്നാല്‍ മാര്‍ച്ചിന് പൊലിസ് അനുമതി നല്‍കിയിട്ടില്ല.

മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇദ്ദേഹം കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് വീണ്ടും പ്രതിഷേധത്തില്‍ പങ്കാളിയായി. ഇന്ത്യയുടെ ദേശീയ പതാകയും അംബേദ്കറിന്റെ ചിത്രങ്ങളും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചും പൗരത്വ ബില്‍,എന്‍.ആര്‍.സി തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയും പ്ലക്കാര്‍ഡുകളേന്തിയുമാണ് മാര്‍ച്ച് നടത്തുന്നത്.

നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ചന്ദ്ര ശേഖര്‍ ആസാദ് വ്യക്തമാക്കി. പൊലിസ് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ജുമാമസ്ജിദിന് സമീപത്തെ മൂന്ന് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭം രൂക്ഷമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നും ഡല്‍ഹിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലാണ്.

Related Articles