Current Date

Search
Close this search box.
Search
Close this search box.

അഫ്രീന്‍ ഫാത്തിമയുടെ പിതാവ് ജാവേദ് മുഹമ്മദിന് ജാമ്യം

ന്യൂഡല്‍ഹി: പ്രയാഗ്‌രാജ് സംഘര്‍ഷത്തിന്റെ പേരില്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടറി ജാവേദ് മുഹമ്മദിന് ജാമ്യം. തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതി ജഡ്ജി സമീര്‍ ജെയ്ന്‍ ആണ് ജാമ്യം അനുവദിച്ചത്.

ജാവേദ് മുഹമ്മദ് ജനക്കൂട്ടത്തെ ആക്രമത്തിന് പ്രേരിപ്പിക്കുകയോ ആയുധങ്ങള്‍ കൈവശം വയ്ക്കുകയോ വാഹനങ്ങള്‍ കത്തിക്കുകയോ ചെയ്യുകയായിരുന്നെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടോ പ്രോസിക്യൂഷന്റെ മൊഴികളിലോ തെളിയിക്കാനായില്ലെന്ന് ജസ്റ്റിസ് സമീര്‍ ജെയിന്‍ പറഞ്ഞു.
ഈ ഘട്ടത്തില്‍, അത്തരം അക്രമങ്ങള്‍ക്ക് കുറ്റാരോപിതന്‍ കാരണക്കാരനാണെന്ന് പറയാനാവില്ല,” കോടതി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥി ആക്റ്റിവിസ്റ്റ് അഫ്രീന്‍ ഫാത്തിമയുടെ പിതാവാണ് ജാവേദ്. ഇതേ കേസില്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തത് വലിയ വിവാദമായിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താക്കള്‍ക്കെതിരെ പ്രയാഗ്രാജില്‍ അക്രമാസക്തമായ പ്രതിഷേധം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ജൂണില്‍ ജാവേദിനെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ വീട് അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് നഗരസഭാധികൃതര്‍ പൂര്‍ണമായും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.

ജാമ്യം എന്നത് ചട്ടമാണെന്നും ജയില്‍ മാത്രമാണ് അപവാദമെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ശിക്ഷാനടപടികളുടെ പേരില്‍ ജാമ്യം തള്ളിക്കളയാനാകില്ലെന്നും വ്യക്തമാക്കി. എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിരിക്കുന്ന കുറ്റങ്ങള്‍ക്കും പരമാവധി ശിക്ഷ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയാണ്.

Related Articles