Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം വിദ്വേഷ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് താരം

അഹ്‌മദാബാദ്: മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം ഉള്ളടക്കമുള്ള കാര്‍ട്ടൂണ്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ച് വിവാദത്തിലായി ഗുജറാത്ത് ക്രിക്കറ്റ് താരം. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് ഐ.പി.എല്‍ ഫൈനലിസ്റ്റായ ഗുജറാത്ത് ടൈറ്റന്‍സ് താരം യാഷ് ദയാല്‍. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും താരത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന ലൗ ജിഹാദ് ആരോപണങ്ങളെ ന്യായീകരിക്കുന്ന തരത്തിലുള്ള ഇന്‍സറ്റഗ്രാം സ്റ്റോറിയാണ് യാഷ് ഷെയര്‍ ചെയ്തത്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട സാക്ഷിയുമായി ബന്ധപ്പെടുത്തിയ ഒരു കാര്‍ട്ടൂണ്‍ ആയിരുന്നു താരം പോസ്റ്റ് ചെയ്തത്. തൊപ്പിയും താടിയും വെച്ച ഒരു യുവാവ് പിന്നില്‍ കത്തിയൊളിപ്പിച്ച് ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതായിരുന്നു കാര്‍ട്ടൂണ്‍. സംഭവം ഏറെ വിവാദമായതോടെ താരം ഇത് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയുമായിരുന്നു.

‘പ്രിയരെ, ആ സ്‌റ്റോറി അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതാണ്, ക്ഷമ ചോദിക്കുന്നു. ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്. എല്ലാ സമുദായങ്ങളെയും സമൂഹത്തെയും ഞാന്‍ ഒരു പോലെ ബഹുമാനിക്കുന്നു’- എന്നായിരുന്നു പോസ്റ്റ്. അതേസമയം, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും വിദ്വേഷ പോസ്റ്റും ക്ഷമാപണ പോസ്റ്റും തന്റെ അറിവോടെയല്ലെന്നും പറഞ്ഞ് യാഷ് ചൊവ്വാഴ്ച രംഗത്തെത്തിയിട്ടുണ്ട്.

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles