Current Date

Search
Close this search box.
Search
Close this search box.

ഗോ മൂത്രം കുടിക്കരുത്; അപകടകരമായ ബാക്ടീരിയകളുണ്ടെന്ന് പഠനം

ന്യൂഡല്‍ഹി: ഗോമൂത്രം മനുഷ്യര്‍ കുടിക്കാന്‍ പാടില്ലെന്നും അതില്‍ അപകടകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും പുതിയ പഠനം. മനുഷ്യ ശരീരത്തിന് വളരെ അപകടകരമായ 14 തരം ബാക്ടീരിയകള്‍ ഗോമൂത്രത്തില്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് കുടിച്ചാല്‍ വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കഴിഞ്ഞ ദിവസം ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ഇന്ത്യയിലെ പ്രമുഖ ചികിത്സ ഗവേഷണ സ്ഥാപനമാണിത്.

ഉത്തര്‍പ്രദേശിലെ ബറേലി ആസ്ഥാനമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഗോ മൂത്രം വളരെ പുണ്യമാണെന്നും നിരവധി അസുഖങ്ങള്‍ക്കുള്ള മരുന്നാണെന്നും വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. നിരവധി ആത്മീയ ആചാര്യന്മാരും ഇതിനെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇത്തരക്കാര്‍ക്ക് വലിയ തിരിച്ചടി നല്‍കി ഇങ്ങനെയൊരും ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മൂന്ന് ഗവേഷക വിദ്യാര്‍ഥികളാണ് പശുക്കളുടെ സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തിയത്.

Related Articles