Current Date

Search
Close this search box.
Search
Close this search box.

അഴിമതി: സൗദിയില്‍ എട്ടുപേര്‍ അറസ്റ്റില്‍

റിയാദ്: കൊറോണ ജാഗ്രതക്കിടെയും അഴിമതി നടത്തിയതിന് സൗദിയില്‍ എട്ടു പേരെ അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉന്നതരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള എട്ടംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ സഊദി പൗരന്മാരെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനു ഹോട്ടലിന് കരാര്‍ നല്‍കണമെന്നാവശ്യപ്പെട്ടു സഊദി ആരോഗ്യ മന്ത്രാലയത്തെ സമീപിക്കുകയും അതിനായി മന്ത്രാലയത്തിലെ രണ്ടു ഉന്നതര്‍ കരുക്കള്‍ നീക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തത്.

ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുഖേനയാണ് ആരോഗ്യ മന്ത്രാലയത്തിലേക്ക് ക്വട്ടേഷന്‍ കൈമാറിയത്. ഇതിന്റെ മറവില്‍ നടത്തിയ അഴിമതി നീക്കത്തിനാണ് അറസ്റ്റ്.

Related Articles