Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ തടഞ്ഞുവെച്ച കോവിഡ് വാക്‌സിനുകള്‍ ഗസ്സയിലെത്തി

ഗസ്സ സിറ്റി: റഷ്യ വിതരണം ചെയ്ത 2000 കൊറോണ വൈറസ് വാക്‌സിനുകള്‍ ബുധനാഴ്ച ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലെത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇസ്രായേല്‍ ഗസ്സയിലേക്കുള്ള വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാതെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ ഡോസുകള്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്ന് ഫലസ്തീന്‍ അതോറിറ്റി കയറ്റി അയച്ചതായി ഫലസ്തീന്‍-ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി.

അവയവ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്കും വൃക്ക തകരാറിലായവര്‍ക്കും കുത്തിവയ്പ്പ് നല്‍കാന്‍ ഞങ്ങള്‍ വാക്‌സിന്‍ ഉപയോഗപ്പെടുത്തുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് മജ്ദി ദാഹിര്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. കയറ്റുമതി പര്യാപതമല്ലാത്തതിനാല്‍ ഈ പ്രാവശ്യം മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles