Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഗള്‍ഫിലെ ക്രൂഡ് ഓയില്‍ വിപണിയിലും ഇടിവ്

റിയാദ്: കൊറോണ വൈറസ് ബാധ ലോകത്താകമാനം അതിവേഗം പടര്‍ന്നുപിടിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയെയും ബാധിച്ചു. കഴിഞ്ഞയാഴ്ചകളില്‍ കോവിഡ് ഗള്‍ഫ് മേഖലകളിലേക്കും വ്യാപിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനീസ് വിപണിയില്‍ വൈറസ് കാര്യമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ ചൈനയിലേക്ക് എണ്ണ ഇറക്കുമതി ചെയ്തിരുന്ന ഗള്‍ഫ് രാജ്യങ്ങളും പ്രതിസന്ധിയിലായി. കോവിഡ് ബാധക്കു ശേഷം 20 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. 2008നു ശേഷം ആദ്യമായാണ് ഗള്‍ഫ് എണ്ണവിപണി ഇപ്പോള്‍ ഇടിഞ്ഞത്.

പതിറ്റാണ്ടുകളായി എണ്ണ വിപണി പ്രധാന വരുമാന സ്രോതസ്സായ ഗള്‍ഫ് രാജ്യങ്ങളെ ഇത് വല്ലാതെ ക്ഷീണത്തിലാക്കി. എ.എഫ്.പി ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വിമാന സര്‍വീസുകളാണ് ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും റദ്ദാക്കിയത്. നിരവധി ബിസിനസുകള്‍ അടച്ചുപൂട്ടി. മില്യണ്‍ കണക്കിന് ആളുകള്‍ക്ക് ഏകാന്തവാസം ഏര്‍പ്പെടുത്തി. ഗള്‍ഫിലെ ഓഹരി വിപണിയെയും ഇത് ബാധിച്ചു. അന്താരാഷ്ട്ര റിപ്പോര്‍ട്ട് പ്രകാരം ഒരു പതിറ്റാണ്ട് മുമ്പുള്ള സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം ആദ്യമായാണ് ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്നത്. ലോകത്തെ മികച്ച 10 ഇക്വിറ്റി മാര്‍ക്കറ്റുകളിലൊന്നായ സൗദി ബോഴ്‌സ് 3.7 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

Related Articles