Current Date

Search
Close this search box.
Search
Close this search box.

തമിഴ്‌നാട്: ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക്‌ സര്‍ക്കാര്‍ ജോലികളില്‍ സംവരണമില്ല

ചെന്നൈ: തമിഴ്‌നാടില്‍ ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജോലികള്‍ക്ക് മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണമാണ് ഇസ്ലാമിലേക്ക് മതം മാറിയ മുസ്ലിംകള്‍ക്ക് ലഭിക്കില്ലെന്ന് തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചത്.

ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍ക്ക് പിന്നോക്ക വിഭാഗ മുസ്ലിംകള്‍ എന്ന വിഭാഗത്തിലുള്ള അപേക്ഷകള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും അത്തരക്കാരെ പി.എസ്.സിയുടെ സര്‍ക്കാര്‍ ജോലികള്‍ക്കായി ‘മറ്റുള്ളവര്‍’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുകയെന്നും മനിതനീയ മക്കള്‍ കാചി പാര്‍ടി അംഗവും എം.എല്‍.എയുമായ എം.എച്ച് ജൗഹിറുള്ള പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവിധ വിധിന്യായങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. മുസ്ലിം മിറര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് ഇത്തരം നിബന്ധന നിര്‍ണയിക്കാത്തതിനാല്‍, മതപരിവര്‍ത്തനത്തിന് ശേഷവും അവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുവെന്നും ജൗഹിറുള്ള പറഞ്ഞു. ഇക്കാര്യം തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇസ്ലാമിലേക്ക് മതം മാറിയവരെ ടി എന്‍ പി എസ്സിയില്‍ സംവരണത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്യുമെന്നും മുസ്ലീങ്ങള്‍ക്ക് അനുകൂലമായി ഇത് ന്യായമായ രീതിയില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Related Articles