Current Date

Search
Close this search box.
Search
Close this search box.

‘അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രതിജ്ഞാബദ്ധരാണ്’-ട്വിറ്റര്‍ വിഷയത്തില്‍ ഇന്ത്യയോട് യു.എസ്

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തോട് തങ്ങള്‍ എപ്പോഴും പ്രതിജ്ഞാബദ്ധതയുള്ളവരായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അമേരിക്കയുടെ മറുപടി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റ് വിഷയത്തില്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിഷയത്തെത്തുടര്‍ന്നാണ് കര്‍ഷക സമരത്തെ പരോക്ഷമായി പിന്തുണക്കുന്ന നിലപാട് വീണ്ടും അമേരിക്ക ആവര്‍ത്തിച്ചത്.

ജനാധിപത്യ മൂല്യങ്ങളെ പിന്തുണക്കുന്നതില്‍ ഞങ്ങള്‍ എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും രാജ്യത്തെ പൗരന്മാര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നുമാണ് അമേരിക്ക അറിയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ലോകമെമ്പാടും ഞങ്ങള്‍ പൊതുവെ സ്വീകരിക്കാറുള്ളത്. അക്കാര്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്- യു.എസ് സ്റ്റേറ്റ് സെക്രട്ടറി നെഡ് പ്രൈസ് പറഞ്ഞു. ട്വിറ്ററിന്റെ നയവുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളെ ട്വിറ്ററിലേക്ക് തന്ന റെഫര്‍ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നടത്തിയ ആയിരത്തോളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ട്വിറ്റര്‍ അധികൃതര്‍ മറുപടി നല്‍കിയിരുന്നത്.

Related Articles