Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത്: വിദ്യാര്‍ത്ഥികളോട് ബി.ജെ.പിയില്‍ ചേരാനാവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പാള്‍

അഹ്‌മദാബാദ്: ഗുജറാത്തിലെ കോളേജില്‍ വിദ്യാര്‍ത്ഥികളോട് ബി.ജെ.പിയില്‍ അംഗത്വമെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പളിന്റെ നോട്ടീസ്. ഗുജറാത്തിലെ ഭാവ് നഗറിലെ ശ്രീമതി നര്‍മദബായി ചത്രഭുജ് ഗാന്ധി മഹിള കോളേജ് പ്രിന്‍സിപ്പള്‍ രജനിബാല ഗോഹില്‍ ആണ് നോട്ടീസ് പുറത്തിറക്കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രാദേശിക മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കുകയും പിന്നാലെ അവര്‍ രാജിവെച്ചതായി കോളേജ് അധികൃതര്‍ അറിയിക്കുകയും ചെയ്തു.

ബി.ജെ.പിയില്‍ ചേരുന്നതിന് വിദ്യാര്‍ത്ഥിനികളോട് അവരുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും മൊബൈല്‍ ഫോണുകളും അടുത്ത ദിവസം വരുമ്പോള്‍ കോളേജിലേക്ക് കൊണ്ടുവരാന്‍ ഗോഹില്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് നോട്ടീസ് നല്‍കിയത്.തിങ്കളാഴ്ചയാണ് വാര്‍ത്ത പുറത്തുവന്നത്.

പ്രിന്‍സിപ്പളെയും കോളേജ് അഡ്മിനിസ്‌ട്രേഷനെയും തിങ്കളാഴ്ച മഹാരാജ കൃഷ്ണകുമാര്‍ സിന്‍ഹ്ജി ഭാവ്നഗര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വിളിച്ചുവരുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘കോളേജിലെ ഓരോ പെണ്‍കുട്ടിയെയും ഇതിനാല്‍ അറിയിക്കുന്നു: (1) കോളേജിലെ ഓരോ പെണ്‍കുട്ടിയും ബി.ജെ.പിയുടെ പേജ് കമ്മിറ്റി അംഗമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി അവളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരണം. (2) ബി.ജെ.പിയുടെ (നടന്നുകൊണ്ടിരിക്കുന്ന) അംഗത്വ ക്യാമ്പയിന്‍ ഡ്രൈവില്‍ ചേരുന്നതിന് ഓരോ പെണ്‍കുട്ടിയും അവളുടെ മൊബൈല്‍ ഫോണ്‍ കോളേജിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമാണ്,’ നോട്ടീസില്‍ പറയുന്നു.

 

Related Articles