Current Date

Search
Close this search box.
Search
Close this search box.

ക്ലബ്ബ് ലോകകപ്പിന് ഇന്ന് ഖത്തറില്‍ ആരവമുയരും

ദോഹ: 2022 ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി മറ്റൊരു സുപ്രധാന കായിക മാമാങ്കത്തിന് ഇന്ന് ഖത്തറിന്റെ മണ്ണില്‍ ആരവമുയരും. 2021 ക്ലബ്ബ് ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെ മത്സരങ്ങള്‍ക്കാണ് വ്യാഴാഴ്ച ദോഹയില്‍ കിക്കോഫ് ഉയരുക. അല്‍റയ്യാന്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഭീഷണിക്കിടെ ഫുട്‌ബോളിന്റെ സുരക്ഷിതമായ തിരിച്ചുവരവ് എന്നാണ് ഈ ടൂര്‍ണമെന്റിനെ വിശേഷിപ്പിക്കുന്നത്. അഞ്ച് പ്രാദേശിക ഫുട്‌ബോള്‍ ചാമ്പ്യന്‍മാരും രാജ്യത്തെ ലീഗ് ഫുട്‌ബോളിലെ ജേതാക്കളുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. കഴിഞ്ഞ ഡിസംബറിലായിരുന്നു ക്ലബ് ലോകകപ്പ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.

ഖത്തര്‍ സമയം വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മെക്‌സികോ ക്ലബ് ടൈഗ്രേസ് യു.എ.എന്‍.എല്ലും സൗത്ത് കൊറിയന്‍ ക്ലബായ ഉല്‍സന്‍ ഹ്യുണ്ടായ് എഫ്.സിയും തമ്മില്‍ മാറ്റുരക്കും. ഇതിലെ വിജയികള്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന സെമിഫൈനലില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ ജര്‍മനിയുടെ ബയേണ്‍ മ്യൂണിക്കുമായി ഏറ്റുമുട്ടും. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്‌റ്റേഡിയത്തിന്റെ 30 ശതമാനം ശേഷി മാത്രമേ കാണികള്‍ക്കായി തുറന്നു നല്‍കൂ. കാണികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം. കഴിഞ്ഞ വര്‍ഷവും ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഖത്തര്‍ ആയിരുന്നു.

Related Articles