Current Date

Search
Close this search box.
Search
Close this search box.

അലീഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. കശ്മീരി വിദ്യാര്‍ത്ഥികളും ഘാന്‍സിപുര്‍ വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഞായറാഴ്ച രാത്രി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചില വിദ്യാര്‍ത്ഥികള്‍ തോക്കുപയോഗിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് എഎംയു സെന്റിനറി ഗേറ്റ് അടച്ചതായി പോലീസ് അറിയിച്ചു.

പ്രോക്ടര്‍ ഓഫീസില്‍ നിന്നും പോലീസ് അഡ്മിനിസ്ട്രേഷനില്‍ നിന്നും രണ്ട് സംഘം വീതം സ്ഥലത്തെത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമായി ചര്‍ച്ച നടത്താമെന്ന് പൊലിസ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോകുകയായിരുന്നു.

ക്യാംപസില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം ആരോപിച്ചു. അധികൃതര്‍ ഇതില്‍ ഇടപെടുന്നില്ലെന്നും അവര്‍ പരാതിയുന്നയിച്ചിട്ടുണ്ട്.

Related Articles