Current Date

Search
Close this search box.
Search
Close this search box.

സി.ഐ.സി: വിവാദങ്ങള്‍ക്കൊടുവില്‍ ഹക്കീം ഫൈസി സ്ഥാനമൊഴിഞ്ഞു, ചുമതല സാദിഖലി തങ്ങള്‍ക്ക്

മലപ്പുറം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സമസ്തയും കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) തമ്മില്‍ നിലനിന്ന ഭിന്നതകള്‍ക്ക് താല്‍ക്കാലിക പരിഹാരം. സമസ്തയുടെ ആവശ്യപ്രകാരം സി.ഐ.സിയുടെ നേതൃ സ്ഥാനത്ത് നിന്നും ഹക്കീം ഫൈസി ആദൃശ്ശേരി മാറിനിന്നു. പകരം സമസ്ത നേതാവ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പുതിയ ചുമതല നല്‍കി. സമസ്തയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി കഴിഞ്ഞ ദിവസം സ്ഥാനം രാജിവച്ചത്. ഇതിനുപിന്നാലെ സ്ഥാപനങ്ങളുടെ സാരഥ്യത്തിലുള്ള 118 വാഫികളും രാജിവച്ചിരുന്നു.

വെള്ളിയാഴ്ച മലപ്പുറത്ത് വെച്ച് നടന്ന യോഗത്തിന് ശേഷമായിരുന്നു തീരുമാനം. സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഈ തീരുമാനം അറിയിച്ചത്.

വാഫി-വഫിയ്യ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. ‘വാഫി-വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത മുശാവറയെടുത്ത തീരുമാനമനുസരിച്ച് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍, സിഐസി പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചര്‍ച്ച നടത്തി.

ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും പരസ്പരം വിലയിരുത്തി, ഇതനുസരിച്ച് നിലവില്‍ വാഫി-വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കയും പ്രയാസവും ഇല്ലാതെ സ്ഥാപനവും പഠനവും മുമ്പോട്ടു കൊണ്ടുപോകാനും ധാരണയായി. ഇതുസംബന്ധിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിനും സിഐസി പ്രസിഡണ്ട് കൂടിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സമസ്ത ചുമതലപ്പെടുത്തി.’ – ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles