Current Date

Search
Close this search box.
Search
Close this search box.

മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ പുരോഹിതന് സംഘ്പരിവാറിന്റെ ക്രൂര മര്‍ദനം -വീഡിയോ

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ഡല്‍ഹിയില്‍ ക്രൈസ്തവ പുരോഹിതന് സംഘ്പരിവാറിന്റെ ആള്‍കൂട്ട മര്‍ദനം. ഫെബ്രുവരി 25ന് നടന്ന സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ‘സ്‌ക്രോള്‍’ ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് ഫെബ്രുവരി 27ന് സൗത്ത് ഡല്‍ഹിയിലെ മൈദാന്‍ ഗാര്‍ഹി പോലീസ് സ്റ്റേഷനില്‍ പുരോഹിതന്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
തന്റെ സുഹൃത്തിനെ കാണാന്‍ ഭാട്ടി മൈന്‍സ് ഏരിയയില്‍ പോയ ദിവസം രാവിലെ 10.50നും 12.30 നും ഇടയിലാണ് സംഭവം നടന്നതെന്ന് 35 കാരനായ ഫാദര്‍ കിലോം കല്യാണ്‍ ടെറ്റ് പറഞ്ഞു.

അവിടെയെത്തിയപ്പോള്‍ ചിലര്‍ തന്നെ തടയുകയും ആക്രമിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നും അദ്ദേഹം ‘സ്‌ക്രോളിനോട്’ പറഞ്ഞു. എന്തിനാണ് താന്‍ ഇവിടെ വന്നതെന്ന് അവര്‍ എന്നോട് ചോദിച്ചു, ‘കാലു ഭായിയെന്ന സുഹൃത്തിനെ കാണാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു, അപ്പോഴാണ് അവര്‍ ഫോണില്‍ വിളിച്ച മറ്റൊരാള്‍ ആ പ്രദേശത്തെത്തിയതും തുടര്‍ന്ന് സംഘര്‍ഷം അക്രമാസക്തമായവുകയും ചെയ്തത്. അവര്‍ പരസ്പരം താന്‍ മതപരിവര്‍ത്തനത്തിനെത്തിയതാണെന്ന് ആരോപിച്ചായിരുന്നു കെട്ടിയിട്ട് മര്‍ദിച്ചത്.

എന്റെ ഫോണും ബൈബിള്‍ ഉണ്ടായിരുന്ന ബാഗും എന്റെ ബൈക്കിന്റെ പേപ്പറുകളും മറ്റ് പ്രധാന രേഖകളും അവര്‍ പിടിച്ചെടുത്തു. അതിന്റെയെല്ലാം ഫോട്ടോകളും വീഡിയോകളും എടുത്തു. തന്നെ മര്‍ദിക്കുന്നതിനെ ചില സ്ത്രീകള്‍ എതിര്‍ത്തതായും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പുരുഷന്മാരോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ടായിരുന്നു.

സ്റ്റേഷനിലേക്ക് കൊണ്ടുപോകാനെന്ന് പറഞ്ഞ് കാറില്‍ കയറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി വീണ്ടും കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. കൈകള്‍ രണ്ടും ഗേറ്റിന്റെ പിന്നില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അവിടെ നിന്നും കയര്‍ പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നെന്നും അവര്‍ പിന്നാലെ വന്നതായും ടെറ്റ് പറഞ്ഞു.

കേസ് കൊടുത്തിട്ടും പൊലിസ് ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് മൈദാന്‍ ഗാര്‍ഹി പൊലിസ് അറിയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Related Articles