Current Date

Search
Close this search box.
Search
Close this search box.

ചൈനയുടെ വിമാനവാഹിനിക്കപ്പല്‍ ആണവശക്തി അടങ്ങിയതാകും: റിപ്പോര്‍ട്ട്

ബെയ്ജിങ്: ചൈന പുതുതായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലില്‍ ആണവോര്‍ജ സംവിധാനങ്ങള്‍ അടങ്ങിയതാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യ-പസഫിക് മേഖലകളില്‍ തങ്ങളുടെ സൈനിക ശക്തി വ്യാപിപിക്കുന്നതിന്റെ ഭാഗമായാണ് ചൈന പുതിയ അത്യാധുനിക യുദ്ധക്കപ്പല്‍ ഒരുക്കുന്നത്. ചൈനയുടെ നാലാമത്തെ വിമാനവാഹിനി കപ്പലായ ഇതില്‍ ആണവ ശക്തിയും അടങ്ങിയിരിക്കുമെന്നാണ് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് ശനിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട്. നാലാമത്തെ കപ്പലിന്റെ നിര്‍മാണത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ശ്രദ്ധിക്കുന്നുണ്ട് ചൈനീസ് നേവിയെ ഉദ്ധരിച്ച് സൗത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിന്റെ സാങ്കേതിക കുതിപ്പായിരിക്കും ഇത്, ‘നാലാമത്തെ കാരിയറിനായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിന് വെല്ലുവിളികള്‍ നിറഞ്ഞ ധീരമായ തീരുമാനമാണ് എടുത്തതെന്നും വിവിധ ചൈനീസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ നിര്‍ത്തിവെച്ചിരുന്ന നാലാമത്തെ കപ്പലിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആദ്യത്തിലാണ് പുനരാരംഭിച്ചത്. ചൈനയുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Related Articles