Current Date

Search
Close this search box.
Search
Close this search box.

സല്‍മാന്‍ രാജാവിന് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരു സൗഹഹൃദ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും, വിവിധ മേഖലകളില്‍ പിന്തുണ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളുമാണ് ഷി ജിന്‍പിങിന്റെ കത്തിലെ ഉള്ളടക്കം -‘അശ്ശര്‍ഖുല്‍ ഔസത്വ്’ റിപ്പോര്‍ട്ട് ചെയ്തു. എക്‌സ്‌പോ 2030 റിയാദില്‍ സംഘടിപ്പിക്കാനുള്ള സൗദിയുടെ അഭ്യര്‍ഥനക്ക് ഷി ജിന്‍പിങ് പിന്തുണ അറിയിച്ചു. മന്ത്രാലയ ആസ്ഥാനത്ത് വെച്ച് സൗദിയിലെ ചൈനീസ് അംബാസഡര്‍ ചെന്‍ വെയ്കിങിനെ ഉപ വിദേശകാര്യ മന്ത്രി അല്‍മുഹന്ദിസ് വലീദ് ബിന്‍ അബ്ദുല്‍ കരീം അല്‍ഖറൈജ് സ്വീകരിക്കുകയായിരുന്നു. കൂടിക്കാഴ്ചക്കിടെ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും പൊതു താല്‍പര്യ വിഷയങ്ങളും രാഷ്ട്ര പ്രതിനിധകള്‍ ചര്‍ച്ച ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles