Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമോഫോബിയക്ക് പിന്തുണ; ‘ചായോസി’നെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഇസ്ലാമോഫോബിയ പരാമര്‍ശങ്ങള്‍ക്ക് പിന്തുണ നല്‍കിയ പ്രമുഖ കഫേ ശൃംഖലയായ ചായോസിനെതിരെ പ്രതിഷേധം. ചായോസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ ഇസ്ലാമോഫോബിക് ട്വീറ്റുകള്‍ക്ക് ലൈക് ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. അതേസമയം, തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സംഭവത്തില്‍ ഖേദിക്കുന്നതായും ചായോസ് സ്ഥാപകന്‍ നിഥിന്‍ സലൂജ പറഞ്ഞു.

ചായോസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ലൈക്ക് ചെയ്ത് ഇസ്ലാമോഫോബിക് ട്വീറ്റുകള്‍ കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് പോസ്റ്റ് ചെയ്തത്. ഒരു ട്വീറ്റില്‍ മുസ്ലീങ്ങളെ പാമ്പുകളോട് താരതമ്യപ്പെടുത്തിയതും മറ്റൊന്നില്‍ ‘മിതവാദികളായ ഇസ്ലാം പോലെ ഒന്നുമില്ല’ എന്ന് അവകാശപ്പെടുന്ന ട്വീറ്റുമായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ രോഷം വര്‍ധിച്ചപ്പോള്‍, തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് അശ്രദ്ധമായി ഒരു ‘അപകടകരമായ ട്വീറ്റ്’ ലൈക്ക് ചെയ്യപ്പെടുകയായിരുന്നുവെന്ന് ചായോസ് പറഞ്ഞു. എന്നാല്‍, ഹാന്‍ഡില്‍ ലൈക് ചെയ്തതില്‍ ഒന്നിലധികം ഇസ്ലാമോഫോബിക് ട്വീറ്റുകള്‍ ഉണ്ടായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം ട്വീറ്റുകളുടെ ഒരു പരമ്പരയില്‍, ചായോസ് ക്ഷമാപണം നടത്തുകയും അന്വേഷണത്തിന് ശേഷം ശരിയായ നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തു.

മണിക്കൂറുകള്‍ക്ക് ശേഷം, ചായോസ് സ്ഥാപകന്‍ നിതിന്‍ സലൂജ, ഏകദേശം അരമണിക്കൂറോളം തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ആ കാലയളവില്‍ ആക്ഷേപകരമായ പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യപ്പെട്ടുവെന്നും അവകാശപ്പെട്ടു.
ഒരു സ്ഥാപകന്‍ എന്ന നിലയിലും ഒരു സംഘടന എന്ന നിലയിലും ഞങ്ങള്‍ എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു എന്ന് എല്ലാവര്‍ക്കും വ്യക്തിപരമായി ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം ട്വീറ്റില്‍ എഴുതി. അതേസമയം, ഇതാദ്യത്തെ സംഭവമല്ല ഇതിനു മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.

Related Articles