Current Date

Search
Close this search box.
Search
Close this search box.

ചെറിയപെരുന്നാള്‍ ദിവസത്തെ പരീക്ഷ മാറ്റിവെക്കണം: എം.എസ്.എം

കോഴിക്കോട്: ചെറിയ പെരുന്നാള്‍ ദിനത്തിലെ സി.ബി.എസ്.ഇ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് എം.എസ്.എം സി.ബി.എസ്.ഇക്ക് കത്തയച്ചു. ഫെബ്രുവരി രണ്ടിന് സിബിഎസ്ഇ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം മെയ് പതിമൂന്നിനും പരീക്ഷകള്‍ നടക്കുന്നു. അന്നേ ദിവസം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ചെറിയ പെരുന്നാള്‍ ദിനമാണ്. പെരുന്നാള്‍ ദിനത്തിലെ പരീക്ഷ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു.

അന്നേ ദിവസം സംസ്ഥാനത്ത് പൊതുഅവധിയായതിനാല്‍ പരീക്ഷാര്‍ത്തികള്‍ക്കുള്ള യാത്രാ മാര്‍ഗവും ദുഷ്‌കരമായേക്കും. ഇത്തരം പൊതു അവധി ദിവസങ്ങളില്‍ പരീക്ഷ തീയതികള്‍ വരാതിരിക്കാന്‍ ബോര്‍ഡ് ശ്രദ്ധിക്കണമെന്നും പെരുന്നാള്‍ ദിവസത്തെ പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്നും എം.എസ്.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് മുജാഹിദ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നേതൃ സംഗമം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്‌ലിം ഫാറൂഖി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാന്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറര്‍ അമീന്‍ അസ്ലഹ്, വൈസ് പ്രസിഡന്റുമാരായ അബ്ദുസ്സലാം അന്‍സാരി, ജവാദ് സ്വലാഹി, ഹസീബ് സ്വലാഹി, ജോ.സെക്രട്ടറിമാരായ നവാസ് സ്വലാഹി ഒറ്റപ്പാലം, യഹ് യാ മദനി കാളികാവ്, അലി അസ്ഹര്‍ പേരാമ്പ്ര, ഷഫീഖ് ഹസ്സന്‍ അന്‍സാരി, ശിബിലി മുഹമ്മദ്, അലി ഫര്‍ഹാന്‍ എന്നിവര്‍ പ്രഭാഷണം നിര്‍വഹിച്ചു.

പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ… https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles