Current Date

Search
Close this search box.
Search
Close this search box.

‘പെരുന്നാള്‍ സാധ്യതയുള്ള ദിവസത്തെ സി.ബി.എസ്.ഇ പരീക്ഷ മാറ്റണം’

കോഴിക്കോട്: ചെറിയ പെരുന്നാള്‍ ആകാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍ നിശ്ചയിച്ച സി.ബി.എസ്.ഇ പൊതുപരീക്ഷകള്‍ മാറ്റണമെന്ന് വിവിധ മുസ്‌ലിം സംഘടന നേതാക്കള്‍ സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടു.

ചെറിയ പെരുന്നാളിന് സാധ്യതയുള്ള മെയ് 13നടക്കം നിലവില്‍ സി.ബി.എസ്.ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇതനുസരിച്ചുള്ള ഷെഡ്യൂളും പുറത്തിറക്കിയിട്ടുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധമുയര്‍ന്നത്. പരീക്ഷ തീയതി പുനപരിശോധിക്കണമെന്നാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷയുടെ തീയതികള്‍ പുറത്തുവിട്ടത്. മേയ് മാല് മുതല്‍ ജൂണ്‍ 10 വരെയാണ് പരീക്ഷ. ഓഫ് ലൈന്‍ ആയിട്ടാണ് പരീക്ഷ നടക്കുന്നത്. രാജ്യത്താകമാനം 30 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പെരുന്നാള്‍ ദിവസം പരീക്ഷ വന്നാല്‍ അത് നിരവധി വിദ്യാര്‍ത്ഥികളെ ബാധിക്കും.

 

Related Articles