Current Date

Search
Close this search box.
Search
Close this search box.

അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല: സമസ്ത

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തതിനെതിരെ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിക്ക് കീഴില്‍ പോലീസ് അനുമതിയോടെ നടന്ന ന്യൂനപക്ഷാവകാശ സംരക്ഷണ പരിപാടിയില്‍ പ്രസംഗിച്ചതിനാണ് കേസ്.

പ്രോട്ടോകോള്‍ പാലിച്ചില്ലന്ന് കാണിച്ച് അന്യായമായി കേസെടുത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റി പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു.കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സര്‍ക്കാറും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പൊതു പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അതിനെതിരെയൊന്നും നടപടി സ്വീകരിക്കാത്ത പോലീസ് തീര്‍ത്തും സമാധാനപരമായി മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ പരിപാടികള്‍ക്കെതിരെ കേസെടുത്ത് നേതാക്കളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലന്നും ആഭ്യന്തര വകുപ്പ് നിരന്തരമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധതയുടെ പുതിയ ഉദാഹരണമാണ് ഈ കേസെന്നും യോഗം വിലയിരുത്തി.

ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി , യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സിടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍,പി.സി ഇബ്രാഹീം ഹാജി വയനാട്,ചേക്കുട്ടി ഹാജി പാലക്കാട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി,കെ.എ റഹ്‌മാന്‍ ഫൈസി,കെ.എം.കുട്ടി എടക്കുളം,കെ.ടി കുഞ്ഞാന്‍ ,പി.കെ രായിന്‍ ഹാജി, എ.കെ ആലിപ്പറമ്പ് , ജാബിര്‍ ഹുദവി കാസര്‍ഗോഡ്, ഇസ്മായില്‍ ഹുദവി ചെമ്മാട് എന്നിവര്‍ സംബന്ധിച്ചു.

Related Articles