Current Date

Search
Close this search box.
Search
Close this search box.

കാനഡ: കുടുംബത്തെ വണ്ടി കയറ്റികൊന്നത് മുസ്​ലിമായതിനാലെന്ന് പൊലീസ്

ഒട്ടാവ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ മുസ്​ലിമായി എന്ന കാരണത്താലാണ് കുടുംബത്തെ ഡ്രൈവർ മനഃപൂർവം വണ്ടി കയറ്റി കൊലപ്പെടുത്തിയതെന്ന് പൊലീസ്. കുടുംബത്തിലെ നാല് പേർ കൊല്ലപ്പെടുകയും, 9 വയസ്സായ കുട്ടിക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ടൊറന്റെോയിൽ നിന്ന് 200 കി.മീ തെക്കുപടിഞ്ഞാറായി ലണ്ടൻ ന​ഗരത്തിൽ റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നതിനിടെ ഞായറാഴ്ചയാണ് വണ്ടിയിടിച്ചത് -കനേഡിയൻ വാർത്താ ഏജൻസികൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

77ഉം 44ഉം വയസ്സുള്ള രണ്ട് സ്ത്രീകളും, 46 കാരനും,15 വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 9 വയസ്സായ കുട്ടിക്ക് സാരമായ പരിക്കുണ്ട്.

ഇത് വിദ്വേഷത്താൽ ആസൂത്രിതവും മനഃപൂർവവുമായി ചെയ്ത പ്രവൃത്തിയാണെന്നന്നതിന് തെളിവുകളുണ്ട്. മുസ്​ലിമായതിനാലാണ് ഇവരെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു -ലണ്ടൻ പോലീസ് സർവീസ് സൂ​പ്രണ്ട് പോൾ വൈറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles