Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സ്: പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കരുതെന്ന് തീവ്ര വലതുപക്ഷ നേതാവ്

പാരിസ്: മുസ്‌ലിംകള്‍ക്കെതിരെ പുതിയ പ്രചാരണവുമായി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘Reconquest’യുടെ പ്രമുഖ നേതാവ് ഡാമിയന്‍ റിയോ. രാജ്യത്തെ മുസ്‌ലിം സമുദായത്തിലെ ആളുകള്‍ മെട്രോ സ്‌റ്റേഷനുകളിലും ട്രെയനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നമസ്‌കാരം നിര്‍വഹിക്കുന്ന വ്യത്യസ്ത വിഡിയോകള്‍ ഡാമിയന്‍ റിയോ ട്വിറ്ററില്‍ പങ്കുവെച്ചു. ഫ്രാന്‍സിലെ പൊതുയിടങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെയാണ് ഡാമിയന്‍ റിയോ പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സാഷ്ടാംഗം പ്രണമിക്കുന്ന ഒരാളുടെ വിഡിയോ പങ്കുവെച്ചതിന് നേരത്തെ തന്നെ വിമര്‍ശിച്ചവരെ റിയോ വെല്ലുവിളിക്കുകയും ചെയ്തു. തീവ്ര വലതുപക്ഷ പ്രസ്ഥാനമായ ‘Generation Identity’യുടെ മുന്‍ അംഗമായിരുന്നു റിയോ.

മെട്രോയിലും സ്‌റ്റേഷനിലും നമസ്‌കാരം നിര്‍വഹിക്കുന്നവരെ നിയന്ത്രിക്കാന്‍ രാജ്യത്തെ ഇന്‍ഡിപെന്‍ഡന്റ് പബ്ലിക് അതോറിറ്റി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇടപെടണമെന്ന് റിയോ ആവശ്യപ്പെട്ടു. ഇസ്ലാം വിരുദ്ധ പ്രസ്താവന നടത്തിയ ഫ്രഞ്ച് ഗ്രന്ഥകാരന്‍ മൈക്കല്‍ ഹുലെബെക്കിനെതിരെ ഗ്രാന്‍ഡ് മസ്ജിദ് കേസ് ഫയല്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സിലെ മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള പുതിയ ആക്രമണം. കഴിഞ്ഞ നവംബറില്‍ ഫ്രഞ്ച് മാസികയായ ‘Front Populaire’ നല്‍കിയ അഭിമുഖത്തിലാണ് ഹുലെബെക്ക് ഇസ്ലാമോഫോബിക് പ്രസ്താവന നടത്തിയത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles