Current Date

Search
Close this search box.
Search
Close this search box.

മെനുവില്‍ ഹലാല്‍ ഭക്ഷണം ഉള്‍പ്പെടുത്തിയതിന് ഇന്‍ഡിഗോക്കെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ഭക്ഷണ മെനുവില്‍ ‘ഹലാല്‍’ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. വിമാനത്തില്‍ ഹലാല്‍ ഭക്ഷണം വിളമ്പുന്നതിന്റെ പേരിലാണ് ഇപ്പോള്‍ ചിലര്‍ ഇന്‍ഡിഗോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടത്തുന്നത്.

ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി നല്‍കുന്ന ഭക്ഷണ മെനുവില്‍ ഹലാല്‍ ഭക്ഷണം എന്ന് രേഖപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ മുഴുവന്‍ വിമാനങ്ങളിലും വിതരണം ചെയ്യുന്ന എല്ലാ നോണ്‍-വെജിറ്റേറിയന്‍ ലഘുഭക്ഷണവും ഹലാല്‍ സര്‍ട്ടിഫൈഡ് ആണ്’ എന്നായിരുന്നു ഇന്‍ഡിഗോ മെനുവില്‍ പരാമര്‍ശിച്ചത്. എന്നാല്‍ ഇതില്‍ പ്രകോപിതരായ ചില തീവ്രചിന്താഗതിക്കാരാണ് എയര്‍ലൈന്‍സിനെതിരെ രംഗത്തെത്തിയത്.

വിമാന കമ്പനിയുടെ നീക്കം ഹിന്ദു,സിഖ് മതവിശ്വാസികളെ അപമാനിക്കുന്നതാണെന്നും ഇത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കണമെന്നും ഇന്‍ഡിഗോ ബഹിഷ്‌കരിക്കാനും ചിലര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. തങ്ങള്‍ക്ക് മറ്റു ഇറച്ചി വിഭവങ്ങള്‍ ഒരുക്കിയിട്ടില്ലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ ‘ഹലാല്‍’ സര്‍ട്ടിഫിക്കേഷന്‍ എന്നത് ഇസ്‌ലാം മത വിശ്വാസികള്‍ക്ക് അനുവദനീയമായതാണ് എന്ന് സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതാണ്. ഇന്‍ഡിഗോ മാത്രമല്ല,സ്‌പൈസ് ജെറ്റ്,വിസ്റ്റാര എന്നീ വിമാന കമ്പനികളും ഭക്ഷണ മെനുവില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles