Current Date

Search
Close this search box.
Search
Close this search box.

ഗൂഗിള്‍ മാപ്പില്‍ ഫലസ്തീനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്യാംപയിന്‍

ജറൂസലേം: ഗൂഗിള്‍,ആപ്പിള്‍ മാപ്പില്‍ നിന്നും ഫലസ്തീനെ ഒഴിവാക്കിയ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ഫലസ്തീന്റെ മാപ്പ് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ക്യാംപയിനാണ് നടക്കുന്നത്. ഫല്‌സതീന്‍ അനുകൂല ആക്റ്റിവിസ്റ്റുകളാണ് ക്യാംപയിന് തുടക്കമിട്ടത്.

ഫലസ്തീന്റെ സ്വത്വം മായ്ച്ചു കളയാനും അമേരിക്കന്‍, ഇസ്രയേല്‍ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വസ്തുതകള്‍ മാറ്റുവാനുമാണ് ആഗോള
ഇന്റര്‍നെറ്റ് ഭീമന്മാര്‍ ശ്രമിക്കുന്നതെന്നും ഉടന്‍ തന്നെ ആപ്പിളും ഗൂഗിളും തങ്ങളുടെ മാപ്പില്‍ ഫലസ്തീന്‍ ഉള്‍പ്പെടുത്തണമെന്നും ക്യാംപയിനുകാര്‍ ആവശ്യപ്പെട്ടു. ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്താന്‍ ഫലസ്തീന്‍ നിലവില്‍ ഇല്ല എന്നാണ് കാണിക്കുന്നത്. ഇതിനെതിരെ
http://change.org petition എന്ന ലിങ്കില്‍ പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ഫലസ്തീന്‍ സ്‌നേഹികളും ഈ ക്യാംപയിനില്‍ പങ്കാളികളാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലിങ്ക് താഴെ:

https://www.change.org/o/google_put_palestine_on_your_maps

 

Related Articles