Current Date

Search
Close this search box.
Search
Close this search box.

സി.എ.എ സമരം: കേരളത്തില്‍ പിന്‍വലിച്ചത് 34 കേസുകള്‍, തമിഴ്‌നാട്ടില്‍ 2282

തിരുവനന്തപുരം: സി.എ.എ വിരുദ്ധ സമരം നടത്തിയതിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 835 കേസുകളില്‍ ആകെ പിന്‍വലിച്ചത് 34 കേസുകള്‍ മാത്രം. പ്രതിഷേധവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. അതേസമയം, അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 2282 കേസുകളാണ് സി.എ.എ സമരവുമായി ബന്ധപ്പെട്ട് പിന്‍വലിച്ചത്.

ചൊവ്വാഴ്ച നിയമസഭയില്‍ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 34 കേസുകളില്‍ 28 എണ്ണവും കണ്ണൂരിലെ വിവിധ ാെപലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല.

Related Articles