Current Date

Search
Close this search box.
Search
Close this search box.

നമസ്‌കാരം നിര്‍വഹിച്ചുവെന്നാരോപിച്ച് യു.പിയില്‍ മദ്‌റസ കെട്ടിടം പൊളിച്ചുനീക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്‌റസയില്‍ വെച്ച് നമസ്‌കാരം നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് മദ്‌റസ കെട്ടിടം പൊളിച്ചു നീക്കി അധികൃതര്‍. ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ട് മദ്‌റസയില്‍ വെച്ച് നമസ്‌കാരം നിര്‍വഹിച്ചുവെന്നാരോപിച്ചാണ് തകര്‍ക്കല്‍.

അംറോഹ ജില്ലയിലെ ജിബ്രയിലാണ് സംഭവം. അനധികൃതമായി ഭൂമി കൈയേറിയാണ് മദ്‌റസ നിര്‍മിച്ചതെന്നാണ് കാരണമായി അധികൃതര്‍ പറയുന്നത്. അമുസ്ലിംകളാണ് പരാതി നല്‍കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ചയാണ് മദ്‌റസ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഏഴ് മാസം മുമ്പ് സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി മദ്രസ നിര്‍മിച്ചതാണെന്ന് പ്രാദേശിക ഭരണകൂടം പറഞ്ഞു.

 

Related Articles