Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സക്ക് ഐക്യദാര്‍ഢ്യവുമായി ബ്രിട്ടീഷ് എന്‍.ജി.ഒ

ലണ്ടന്‍: മസ്ജിദുല്‍ അഖ്‌സക്ക് ഐക്യദാര്‍ഢ്യ വാരാചാരണവുമായി ബ്രിട്ടീഷ് എന്‍.ജി.ഒ. ഫ്രന്റ്‌സ് ഓഫ് അല്‍ അഖ്‌സ എന്ന പേരിലുള്ള ബ്രിട്ടീഷ് ലോബി ഗ്രൂപ്പ് ആണ് ഒരാഴ്ചത്തെ വാരാചാരണം നടത്തുന്നത്. അല്‍അഖ്‌സ മസ്ജിദിനോടും അത് നേരിടുന്ന വെല്ലുവിളികളോടും അനുഭാവം പുലര്‍ത്തുന്ന എല്ലാവരോടും അവര്‍ എവിടെയായിരുന്നാലും ഓണ്‍ലൈന്‍ വഴി ഐക്യദാര്‍ഢ്യ പരിപാടികളില്‍ പങ്കെടുക്കാന്‍ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

അറബ് മാസമായ റജബിലെ അവസാനത്തെ ആഴ്ചയാണ് പരിപാടി നടത്തുന്നത്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവര്‍ എവിടെയായിരുന്നാലും വര്‍ക്ക്‌ഷോപ്പുകള്‍, മറ്റു പരിപാടികള്‍, ചര്‍ച്ചകള്‍, ഇവന്റുകള്‍ എന്നിവ നടത്താനാണ് ഈ ക്യാംപയിനിലൂടെ ഉദ്ദേശിക്കുന്നത്.

അല്‍അഖ്‌സാ പള്ളിയെക്കുറിച്ച് ലോകജനതക്ക് അവബോധം വളര്‍ത്തുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ എന്നും ഫ്രന്റ്‌സ് ഓഫ് അല്‍ അഖ്‌സ എന്‍.ജി.ഒ അധ്യക്ഷന്‍ ഡോ. ഇസ്മാഈല്‍ പാടില്‍ കൂട്ടിച്ചേര്‍ത്തു. #LoveAqsa എന്ന പേരില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഹാഷ്ടാഗ് ക്യാംപയിനും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Related Articles