Current Date

Search
Close this search box.
Search
Close this search box.

സിറിയ: ബോംബാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: തലസ്ഥാനത്ത് സൈന്യം സഞ്ചരിച്ചിരുന്ന ബസിന് സമീപം രണ്ട് വഴിയോര ബോംബ് പൊട്ടിത്തെറിച്ച് 13 സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ദമസ്‌കസില്‍ കത്തിനശിച്ച ബസിന്റെ ദൃശ്യം സിറിയന്‍ ദേശീയ ടി.വി പുറത്തുവിട്ടു. ജോലിക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന തിരക്കേറിയ സമയത്താണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.

ഹാഫിസ് അല്‍ അസദ് പാലത്തില്‍ വാഹനമുണ്ടായിരുന്ന സമയത്താണ് രണ്ട് സ്‌ഫോടക ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്. മൂന്നാമത്തേത് ആര്‍മി എഞ്ചിനിയറിങ് വിഭാഗം നിര്‍വീര്യമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദികളാണ് സ്‌ഫോടനം നടത്തിയതെന്ന് ഉദ്യോസ്ഥര്‍ പറഞ്ഞു.

ഈ വര്‍ഷം കിഴക്കന്‍ സിറിയയില്‍ സൈനിക വാഹനത്തിന് നേര നിരവധി ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. മരുഭൂമിയുടെ വിവിധ മേഖലകളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഐ.എസ്.ഐ.എല്‍ പോരാളികള്‍ ആക്രമണം തുടരുകയാണ്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles