Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ; പ്രതികളെ അറസ്റ്റ് ചെയ്യുക: സമസ്ത പ്രവാസി സെല്‍

ചേളാരി: ഇന്ത്യയുടെ പാരമ്പര്യത്തിനും മതേതര പൈതൃകത്തിനും വിരുദ്ധമായി ഭരണ കക്ഷിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ പരിശുദ്ധ പ്രവാചകനെ അവഹേളിക്കുകയും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അത്തരക്കാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നതില്‍ സമസ്ത പ്രവാസി സെല്‍ സംസ്ഥാന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി ശനിയാഴ്ച നടത്തുന്ന എയര്‍പോര്‍ട്ട് ധര്‍ണ്ണ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ ആമുഖ പ്രസംഗം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ മാസ്റ്റര്‍ ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ ഹംസ ഹാജി മൂന്നിയൂര്‍ എസ്ഐ.സി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ പ്രസംഗിച്ചു.

Related Articles