Current Date

Search
Close this search box.
Search
Close this search box.

ശത്രുവിന്റെ തലയറുക്കാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ കത്തി സൂക്ഷിക്കണം; വിഷം തുപ്പി പ്രഗ്യാ സിങ്- വീഡിയോ

ന്യൂഡല്‍ഹി: തീവ്രവാദക്കേസ് പ്രതിയായ ബി.ജെ.പി എംപി പ്രജ്ഞാ സിംഗ് താക്കൂര്‍ വിഷം തുപ്പി വീണ്ടും രംഗത്ത്. ഞായറാഴ്ച ഹിന്ദുക്കളോട് ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ ആയുധങ്ങള്‍ വീട്ടില്‍ തയ്യാറാക്കി സൂക്ഷിക്കണമെന്നാണ് ആഹ്വാനം ചെയ്ത് വിവാദ പ്രസ്താവന നടത്തിയത്.
‘ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കണം. അവ മൂര്‍ച്ചയോടെ തന്നെ സൂക്ഷിക്കുക. പച്ചക്കറികള്‍ നന്നായി മുറിക്കാന്‍ കഴിയുമെങ്കില്‍, ശത്രുവിന്റെ തലയും നന്നായി മുറിക്കാം,’ ഠാക്കൂര്‍ പറഞ്ഞു. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കുപ്രസിദ്ധ സംഘപരിവാര്‍ നേതാവ്. ലൗ ജിഹാദില്‍ ഉള്‍പ്പെട്ടവരോടും ഇതേ രീതിയില്‍ പ്രതികരിക്കുക. നിങ്ങളുടെ പെണ്‍മക്കളെ സംരക്ഷിക്കുകയും അവരില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തുകയും ചെയ്യണമെന്നും പ്രജ്ഞ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ശിവമോഗയില്‍ ബജ്റംഗ്ദള്‍ അംഗമായ ഹര്‍ഷ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഇവിടെ ആഴ്ചകളോളം അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

 

 

 

 

 

Related Articles