Current Date

Search
Close this search box.
Search
Close this search box.

അടിസ്ഥാന പ്രശ്‌നങ്ങളിലല്ല, ലൗ ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ; അണികളോട് ബി.ജെ.പി എം.പി

മംഗളൂരു: അടസ്ഥാനപ്രശ്‌നങ്ങളിലല്ല നിങ്ങള്‍ ലൗ ജിഹാദ് പോലോത്തെ പ്രശ്‌നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി. കര്‍ണാടകയിലെ ബി.ജെ.പി എം.പി നളീന്‍ കുമാര്‍ കട്ടീല്‍ ആണ് കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശം നടത്തിയത്. മലിന ജലം, റോഡിന്റെ പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള ചെറിയ പ്രശ്‌നങ്ങളെക്കുറിച്ചല്ല നിങ്ങള്‍ സംസാരിക്കേണ്ടത്, ലവ് ജിഹാദ് നിര്‍ത്തലാക്കണമെങ്കില്‍ ഇവിടെ ബി.ജെ.പി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പൊതുപരിപാടിയില്‍ സംസാരിക്കുകരുന്നു അദ്ദേഹം.

‘ചെറിയ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കരുത്. വിധാന്‍ സൗദക്കുള്ളില്‍ വേദവ്യാസ കൈ പൊക്കിയില്ലെന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്യരുത്. വിഷയം ഉന്നയിക്കാന്‍ നളീന്‍ കുമാറിന് അവകാശമില്ലെന്ന് പറയരുത്. നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക്
ആശങ്കയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ലവ് ജിഹാദ് നിര്‍ത്തണമെങ്കില്‍ ബി.ജെ.പി ഇവിടെയുണ്ടാകണം. സൗ ജിഹാദില്‍ നിന്നും മുക്തി നേടാന്‍ ഇവിടെ ബി.ജെ.പി ഉണ്ടാകേണ്ടതുണ്ട്’ -നളീന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിവാദ പ്രസ്താവനക്കെതിരെ കര്‍ണാടകയിലെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.

Related Articles