Current Date

Search
Close this search box.
Search
Close this search box.

എട്ടു വയസ്സുകാരനെ അറസ്റ്റ് ചെയ്ത് ബിഹാര്‍ പൊലിസ്: വിട്ടയക്കാന്‍ പണം വേണമെന്ന്

പറ്റ്‌ന: ആക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് എട്ട് വയസ്സുകാരനെ അറസ്റ്റ് ചെയ്ത് ബിഹാര്‍ പൊലിസ്. ബിഹാറിലെ സിവാന്‍ ജില്ലയിലെ ഭര്‍ഹരിയ്യ എന്ന പ്രദേശത്തുണ്ടായ മുസ്ലിം വിരുദ്ധ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പൊലിസ് 70 വയസ്സുകാരനായ വൃദ്ധനെയും തന്റെ പേരകുട്ടിയായ എട്ടു വയസ്സുകാരനെയും പള്ളിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മുഹമ്മദ് യാസീന്‍ റിസ്‌വാന്‍ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിരപരാധികളാണെന്നും യാസിന്‍ അടുത്തിടെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായും കുടുംബം ആരോപിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വച്ചതായും കുടുംബം പറയുന്നു.

”എന്റെ ഇളയ സഹോദരനെ ഒരു സ്വകാര്യ റൂമില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു, ആദ്യം അവനെ കാണാന്‍ എന്റെ കുടുംബത്തെ അനുവദിച്ചില്ല.
എന്റെ ഉമ്മ അവനെ കണ്ടപ്പോള്‍ അവന്‍ കൈകൂപ്പി പേടിച്ചുവിറച്ച നിലയിലായിരുന്നു. സ്വന്തം അമ്മയെ തിരിച്ചറിയാന്‍ കഴിയാതെ അവന്‍ ഭയന്നുപോയി. വീട്ടിലേക്ക് മടങ്ങാന്‍ കുട്ടി കരയുകയായിരുന്നു’ റിസ്വാന്റെ സഹോദരന്‍ അസ്ഹര്‍ മക്തൂബ് മീഡിയയോട് പറഞ്ഞു

അരയില്‍ കയര്‍ കെട്ടിയ നിലയിലായിരുന്നു ഇവരെ കോടതിയില്‍ ഹാജരാക്കിയത്. റിസ്‌വാന്റെ കുടുംബം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും വിട്ടയക്കണമെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെടുകയായിരുന്നു.

ബിഹാറില്‍ മഹാവീര്‍ അഖാര റാലിക്കിടെയാണ് മുസ്ലീം ആധിപത്യമുള്ള ബര്‍ഹാരിയയിലെ തെരുവുകളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മുസ്ലീം പ്രദേശത്തേക്ക് പ്രവേശിക്കുമ്പോള്‍ ഹിന്ദു ജനക്കൂട്ടം ഇസ്ലാമോഫോബിക് മുദ്രാവാക്യം വിളിക്കുകയും അശ്ലീല ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുകയും പുരുഷന്മാര്‍ വാളുകളും വടികളും ഉപയോഗിച്ച് ആക്രോഷിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

https://twitter.com/i/status/1567950069680459776

 

Related Articles