Current Date

Search
Close this search box.
Search
Close this search box.

സൗദി രാജകുമാരനെ സ്വാഗതം ചെയ്തതില്‍ ബൈഡന് വിമര്‍ശനം ഉയരുന്നു

വാഷിങ്ടണ്‍: സൗദി അറേബ്യന്‍ രാജകുമാരന്‍ ഖാലിദ് ബിന്‍ സല്‍മാനെ ഈ ആഴ്ചയിലെ ഉന്നതതല യോഗത്തിന് വാഷിങ്ടണ്‍ ഡിസിയിലേക്ക് സ്വാഗതം ചെയ്തതില്‍ മനുഷ്യാവകാശ സംഘടനകളും യുദ്ധ വിരുദ്ധ വക്താക്കളും അതൃപ്തി അറിയിച്ചു. രാജകുമാരന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനാണ്. ഖഷോഗി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് ചൂണ്ടികാണിക്കുന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ബൈഡന്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉയരുന്നത്.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജേക്ക് സള്ളിവന്‍, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍, ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജൂലൈ 6-7 തീയതികളില്‍ ഖാലിദ് രാജകുമാരന്‍ വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

2018ല്‍ ഇസ്താംബൂളില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിക്കാന്‍ സൗദി ഹിറ്റ് സ്‌ക്വാഡിന് എം.ബി.എസ് അനുമതി നല്‍കിയതായി ഈ വര്‍ഷം യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. 2020ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥയായിരുന്ന ജോ ബൈഡന്‍ ഖഷോഗി വധത്തെ അപലപിക്കുകയും, സൗദിയെ ഒറ്റപ്പെടുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സൗദിയുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തുന്നത് ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത കാപട്യമാണെന്ന് വാഷിങ്ടണ്‍ ഡിസിയിലെ സ്ത്രീ സമാധാനം അവകാശപ്പെടുന്ന സംഘമായ കോഡ് പിങ്കിന്റെ സഹസ്ഥാപകയായ മെഡിയ ബെഞ്ചമിന്‍ അല്‍ജസീറയോട് വ്യാഴാഴ്ച പറഞ്ഞു.

Related Articles