Current Date

Search
Close this search box.
Search
Close this search box.

എം.ബി.എസുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തരുതെന്ന് യു.എസ് ഡെമോക്രാറ്റിക് അംഗം

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുകയോ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്ന് പ്രമുഖ ഡെമോക്രാറ്റിക് അംഗം ആദം ഷിഫ് ഞായറാഴ്ച പറഞ്ഞു.

സൗദി രാജകുമാരന്റെ നയങ്ങളെ വിമര്‍ശിച്ച് മിഡില്‍ ഈസ്റ്റ് ഐയിലും, വാഷിങ്ടണ്‍ പോസ്റ്റിലും ലേഖനമെഴുതിയ യു.എസ് നിവാസിയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി 2018ല്‍, ഇസ്താംബൂളിലെ സൗദി കൗണ്‍സുലേറ്റില്‍ വെച്ച് കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാനുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ് ഷിഫിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഞാന്‍ പോവുകയില്ല. അദ്ദേഹത്തിന് ഹസ്തദാനം നല്‍കുകയുമില്ല. അമേരിക്കന്‍ നിവാസിയെ കൊന്നയാളാണിദ്ദേഹം. ഖഷോഗിയെ ഏറ്റവും ഭയാനകവും ആസൂത്രിതവുമായ രീതിയില്‍ വെട്ടി കഷണങ്ങളാക്കി -ഇന്റലിജന്‍സ് കമ്മിറ്റി അധ്യക്ഷനായ ഷിഫ് പറഞ്ഞു. എന്നാല്‍, ഖഷോഗിയുടെ വധത്തില്‍ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുള്ള പങ്ക് സൗദി അറേബ്യ നിഷേധിച്ചിരുന്നു.

ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ കൊല്ലുന്നതിനോ പിടികൂടുന്നതിനോ ഉള്ള പ്രവര്‍ത്തനത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുമതി നല്‍കിയതായി പറയുന്ന 2021 ഫെബ്രുവരിയിലെ യു.എസിന്റെ രസഹസ്യാന്വേഷ റിപ്പോര്‍ട്ട് സൗദി തള്ളിക്കളയുകയും ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles