Current Date

Search
Close this search box.
Search
Close this search box.

സെപ്റ്റംബര്‍ 11 ആക്രമണത്തിലെ രേഖകള്‍ ക്രോഡീകരിക്കുമെന്ന് യു.എസ്

വാഷിങ്ടണ്‍: 2001 സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ ക്രോഡീകരിക്കാന്‍ യു.എസ് ജസ്റ്റിസ് ഡിപാര്‍ട്‌മെന്റിനോട് ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐയുടെ അന്വേഷണ രേഖകളാണ് ആറു മാസത്തെ പ്രക്രിയയിലൂടെ ക്രോഡീകരിക്കുന്നത്.

ആക്രമണം നടന്ന് 20ാം വാര്‍ഷിക വേളയിലാണ് ഇരകളുടെ കുടുംബം ആവശ്യപ്പെട്ടതിനനുസരിച്ച് ഇത്തരത്തില്‍ ക്രോഡീകരണം നടത്തുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട 19 ഹൈജാക്കര്‍മാരും സൗദി അധികാരികളും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ഇരകളുടെ കുടുംബങ്ങള്‍ വിശ്വസിക്കുന്നത്. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ കഴിഞ്ഞ ദിവസം ബൈഡന്‍ ഒപ്പുവെച്ചു. യു.എസ് ഫെഡറല്‍ ഏജന്‍സിയും ജസ്റ്റിസ് ഡിപാര്‍ട്‌മെന്റുമാണ് രേഖകളുടെ ക്രോഡീകരണത്തിന് മേല്‍നോട്ടം വഹിക്കുക. അടുത്ത ആറ് മാസത്തിനുള്ളില്‍ രഹസ്യമായി രേഖകള്‍ പരസ്യപ്പെടുത്തണമെന്നും യുഎസ് അറ്റോര്‍ണി ജനറല്‍ ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles