Current Date

Search
Close this search box.
Search
Close this search box.

സമ്മര്‍ദ്ദം ശക്തം: ഒടുവില്‍ ഗസ്സ വെടിനിര്‍ത്തലിനെ പിന്തുണച്ച് ബൈഡന്‍

വാഷിങ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ നിന്നും വ്യാപകമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തില്‍ നിലപാട് മാറ്റാതെ മുന്നോട്ട് പോയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒടുവില്‍ നിലപാട് തിരുത്തി. താന്‍ അംഗമായ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് ബൈഡന്‍ വെടിനിര്‍ത്തലിനെ പിന്തുണച്ചത്.

ഗസ്സ മുനമ്പിലെ അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഈജിപ്തുമായും മറ്റും ചര്‍ച്ച ചെയ്തുവെന്നും തിങ്കളാഴ്ച ബൈഡന്റെ ഓഫിസ് അറിയിച്ചു.

അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ട ബൈഡന്‍ ഇസ്രായേലിന്റെ ‘സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന്’ പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.

മെയ 12ന് ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെയായി 61 കുട്ടികളടക്കം 212 പോരാണ് കൊല്ലപ്പെട്ടത്. ബോംബിങ് മൂലം പതിനായിരങ്ങളാണ് ഇതിനോടകം വീട് വിട്ട് അഭയാര്‍ത്ഥി ക്യാംപിലേക്ക് മാറിയത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles