Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ബൈഡനും ഉര്‍ദുഗാനും

റോം: ജി-20 കൂടിക്കാഴ്ചയോട് അനുബന്ധിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ ചര്‍ച്ച നടത്തി. മനുഷ്യാവകാശ വിഷയങ്ങള്‍, എഫ്-16 യുദ്ധവിമാനം വാങ്ങാനുള്ള തുര്‍ക്കിയുടെ ആവശ്യം സംബന്ധിച്ച് ചര്‍ച്ച നടന്നതായി അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

എഫ്-16 യുദ്ധവിമാനത്തിനുള്ള തുര്‍ക്കിയുടെ ആവശ്യം യു.എസില്‍ നടപടികളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് കൂടിക്കാഴ്ചയില്‍ ഉര്‍ദുഗാനോട് ബൈഡന്‍ വ്യക്തമാക്കി. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യു.എസ് ആഗ്രഹിക്കുന്നതായി ബൈഡന്‍ പറഞ്ഞു.

പ്രതിരോധം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ അസ്വസ്ഥത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം തുര്‍ക്കി വാങ്ങിയ സാഹചര്യത്തില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്ക് വില്‍ക്കുന്നതില്‍ യു.എസ് പാര്‍ലമെന്റ് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles