Current Date

Search
Close this search box.
Search
Close this search box.

ബെന്നി ഗാന്റ്‌സിനെ ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുത്തു

തെല്‍ അവീവ്: ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ചെയര്‍മാനായ ബെന്നി ഗാന്റ്‌സിനെ ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുത്തു. 11നെതിരെ 74 വോട്ടുകള്‍ക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. മുന്‍ സ്പീക്കര്‍ യുലി എദല്‍സ്റ്റെയ്ന്‍ ബുധനാഴ്ച തന്റെ രാജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇസ്രായേലിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു ബ്ല ആന്റ് വൈറ്റ് പാര്‍ട്ടി.

അതേസമയം, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ ബ്ലോക്ക് പിന്തുണച്ചപ്പോള്‍ ഗാന്റ്‌സിന്റെ പാര്‍ട്ടിക്കകത്തു നിന്നും ഇടതുപക്ഷ ബ്ലോക്കും എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇസ്രായേലില്‍ മൂന്നാം വട്ടവും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍ക്കും ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബെന്നി ഗാന്റ്‌സും നെതന്യാഹുവും തമ്മില്‍ ധാരണയിലെത്തിയതായി ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന പദവികളെല്ലാം ഇരു വിഭാഗവും പങ്കിട്ടെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles