Current Date

Search
Close this search box.
Search
Close this search box.

ബംഗളൂരു സ്‌ഫോടനക്കേസ്: അന്തിമവാദം കേള്‍ക്കല്‍ സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍ അന്തിമവാദം കേള്‍ക്കല്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അബ്ദുനാസര്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കണിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സുപ്രീം കോടതി മഅ്ദനി ഉള്‍പ്പെടെയുള്ള വിചാരണത്തടവുകാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

കേസില്‍ ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്നാണ് വെള്ളിയാഴ്ച കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ ഇക്കാര്യം സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി കേസിലെ 21 പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. വിചാരണക്കോടതിയില്‍ ആരംഭിക്കാനിരുന്ന അന്തിമവാദം ഇതോടെ സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു.

വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ കഴിയില്ലെന്നും അന്തിമ വാദം പൂര്‍ത്തിയാക്കണമെന്നുമായിരുന്നു മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ വാദിച്ചിരുന്നത്. പുതിയ തെളിവുകള്‍ പരിഗണിക്കുന്നതോടെ കേസ് ഇനിയും അനന്തമായി നീളും. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് കുറ്റപത്രം നല്‍കിയ സമയത്ത് ഹാജരാക്കണമായിരുന്നുവെന്നും പ്രതിഭാഗം സുപ്രീം കോടതിയില്‍ വാദിച്ചു.

Related Articles