Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ ഐസ്‌ക്രീം വില്‍ക്കില്ലെന്ന് ബെന്‍ ആന്റ് ജെറി

ന്യൂയോര്‍ക്ക്: ഇസ്രായേല്‍-അധിനിവിഷ്ട ഫലസ്തീന്‍ മേഖലകളില്‍ തങ്ങളുടെ ഐസ്‌ക്രീം വില്‍പ്പന നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ച ബെന്‍ ആന്റ് ജെറി കമ്പനിയുടെ തീരുമാനം ഇപ്പോഴും കത്തിനില്‍ക്കുകയാണ്. തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്.

ബഹ്ഷ്‌കണത്തിനെതിരെ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐസ്‌ക്രീമിന്റെ പാരന്റ് കമ്പനിയായ യുണിലിവര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ്, സാങ്ഷന്‍സ് (ബി.ഡി.എസ്) മൂവ്‌മെന്റിനെ പിന്തുണക്കരുതെന്ന് വിവിധ അമേരിക്കന്‍ ജൂത സംഘടനകള്‍ യൂണിലിവറിനോട് ആവശ്യപ്പെട്ടു.

ഐസ്‌ക്രീം കമ്പനിയുടെ തീരുമാനം യൂണിലിവര്‍ പൂര്‍ണ്ണമായും നിരസിക്കുകയും ഏതെങ്കിലും തരത്തിലുള്ള വിവേചനമോ അസഹിഷ്ണുതയോ തള്ളിക്കളയുകയും ചെയ്യുന്നതായും കമ്പനി സി ഇ ഒ അലന്‍ ജോപ് യു എസ് ആസ്ഥാനമായുള്ള ആന്റി ഡിഫമേഷന്‍ ലീഗ് (എ ഡി എല്‍) ഉള്‍പ്പെടെ വിവിധ ജൂത സംഘടനകള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.

യഹൂദവിരുദ്ധതയ്ക്ക് ഒരു സമൂഹത്തിലും സ്ഥാനമില്ല. ‘ഞങ്ങള്‍ ഒരിക്കലും ബി ഡി എസ് മൂവ്‌മെന്റിന് പിന്തുണ അറിയിച്ചിട്ടില്ല, ആ നിലപാട് ഞങ്ങള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല- അലന്‍ കൂട്ടിച്ചേര്‍ത്തു.

വെര്‍മോന്റ് ആസ്ഥാനമായുള്ള ബെന്‍ ആന്റ് ജെറി കമ്പനി കഴിഞ്ഞയാഴ്ചയാണ് ഇത്തരം തീരുമാനം പ്രഖ്യാപിച്ചത്. ഇസ്രായേല്‍ അധിനിവേശ ഫലസ്തീന്‍ മേഖലകളില്‍ കച്ചവടം ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് കമ്പനി അറിയിച്ചത്.

ബെന്‍ ആന്റ് ജെറിയുടെ തീരുമാനത്തിനെതിരെ ഇസ്രയേല്‍ നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇത് ഇസ്രായേല്‍ വിരുദ്ധ നടപടിയാണെന്നാണ് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞത്. ”തീവ്രവാദത്തിന്റെ പുതിയ രൂപമാണ്” എന്നാണ് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞത്.

ഫലസ്തീന്‍ ഭൂമിയിലെ ഇസ്രായേല്‍ കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധവും സമാധാനത്തിന് തടസ്സവുമാണ് എന്നാണ് ബി.ഡി.എസ് അടക്കമുള്ള ഫലസ്തീന്‍ അനുകൂല പ്രസ്ഥാനങ്ങള്‍ നിരന്തരം പറയുന്നത്.

Related Articles