Current Date

Search
Close this search box.
Search
Close this search box.

സ്‌ഫോടനത്തിന്റെ ഒരു വര്‍ഷം; പുകയടങ്ങാത്ത ബെയ്‌റൂത്തിലെ ചിത്രങ്ങള്‍ കാണാം

ലെബനാനെ ഞെട്ടിച്ച ബെയ്‌റൂത്ത് സ്‌ഫോടനത്തിന് ഓഗസ്റ്റ് നാലിന് ഒരു വര്‍ഷം തികയുകയാണ്. അപകടത്തില്‍ 200ലധികം പേര്‍ മരിക്കുകയും 6500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് മൂന്ന് ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. കൂറ്റന്‍ സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലെബനാനെ ഇപ്പോഴും അലട്ടുകയാണ്. സ്ഫോടനത്തിന് പിന്നാലെ കോവിഡ് പ്രതിസന്ധി കൂടി രാജ്യത്തെ വലിഞ്ഞുമുറുക്കിയപ്പോള്‍ രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. രാജ്യം കണ്ട എക്കാലത്തെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലെബനാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്.

2020 ഓഗസ്റ്റ് നാലിനായിരുന്നു ലെബനാന്‍ തലസ്ഥാനമായ ബെയ്റൂത്തിലെ തുറമുഖത്തിന് സമീപം സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണുകള്‍ക്ക് തീപിടിച്ചത്. തുറമുഖത്തിന് സമീപം നൂറുകണക്കിന് ടണ്‍ അതിശക്തമായ അമോണിയം നൈട്രേറ്റ് സംഭരിച്ചതാണ് അപകടത്തിന് കാരണമായത്. സ്‌ഫോടനത്തെത്തുടര്‍ന്നുള്ള ലെബനാന്റെ സ്ഥിതിവിശേഷങ്ങള്‍ വിവരിച്ച് അല്‍ജസീറ പുറത്തുവിട്ട ചിത്രങ്ങള്‍ കാണാം.

 

Related Articles