Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച ബി.ബി.സിക്കെതിരെ വ്യാപക വിമര്‍ശനം

ലണ്ടന്‍: ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ ലോകമെങ്ങും കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തപ്പോള്‍ ജനലക്ഷങ്ങളാണ് അത് വിവിധ ചാനലുകളിലായി കണ്ടത്. എന്നാല്‍ ഖത്തറിനെതിരെയുള്ള യൂറോപ്യന്‍ മാധ്യമങ്ങളുടെ വിവേചനത്തിന്റെ മൂര്‍ത്തമായ രൂപമാണ് കഴിഞ്ഞ ദിവസം ബി.ബി.സി പരസ്യമായി പ്രകടിപ്പിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തത്സമയം കാണിക്കാതെ ബഹിഷ്‌കരിക്കുകയായിരുന്നു അവര്‍.

ബി.ബി.സി വണ്‍ ചാനലാണ് ലോകകപ്പ് ബഹ്ഷ്‌കരിച്ചത്. ഇക്കാര്യം അവര്‍ തന്നെ പരസ്യമായി അറിയിക്കുകയും ചെയ്തു. പകരം ഈ സമയം ക്ലബ് മത്സരമാണ് അവര്‍ സംപ്രേക്ഷണം ചെയ്തത്. കൂടാതെ ഖത്തറിനെതിരെ അവര്‍ നേരത്തെ തന്നെ ഉന്നയിച്ച വിവാദ വിഷയങ്ങളും ഈ സമയത്ത് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതാദ്യമായാണ് ബി.ബി.സി ലോകകപ്പ് ഫുട്‌ബോള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാതിരിക്കുന്നത്.

ഫിഫയുടെ അഴിമതി, ഖത്തറിലെ കുടിയേറ്റക്കാര്‍ക്ക് നേരെയുള്ള പീഡനം, ലൈംഗീക ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശ നിഷേധം തുടങ്ങിയ വിഷയത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍, ബി.ബി.സിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നും ഉയര്‍ന്നത്. ദി ഗാര്‍ഡിയനും അല്‍ജസീറയുമടക്കം വിവിധ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി.

ബഹിഷ്‌കരണം ഖത്തറിനോടുള്ള അനാദരവാണെന്നും അവരുടെ മുസ്ലിം-അറബ് സംസ്‌കാരമാണോ നിങ്ങളുടെ പ്രശ്‌നമെന്നും ചോദിച്ച് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍ രൂക്ഷമായി വിമര്‍ശിച്ചു. അടുത്ത വര്‍ഷം യു.എസിലെ ലോകകപ്പും നിങ്ങള്‍ ഇങ്ങനെ ബഹിഷ്‌കരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Related Articles