Current Date

Search
Close this search box.
Search
Close this search box.

ബിഹാര്‍ കലാപത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ നേതാവും 456 അംഗ വാട്‌സാപ് ഗ്രൂപ്പും

ഡല്‍ഹി: കഴിഞ്ഞയാഴ്ച ബീഹാര്‍ ഷെരീഫില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ മുസ്ലീം വിരുദ്ധ അക്രമത്തിന് പിന്നിലെ സൂത്രധാരന്‍ ഹിന്ദുത്വ നേതാവ് കുന്ദന്‍ കുമാറാണെന്ന് ബീഹാര്‍ പോലീസ് പറഞ്ഞു. ബജ്റംഗ്ദള്‍ നളന്ദ ജില്ലാ കണ്‍വീനറാണ് കുമാര്‍. ഭരണകൂടം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തുടങ്ങിയതോടെ ഏപ്രില്‍ 8ന് പൊലിസില്‍ കീഴടങ്ങിയതിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തത്.

രാമനവമി ഘോഷയാത്രയുടെ പേരില്‍ കൃത്യമായ അനുമതിയില്ലാതെ ബീഹാര്‍ ഷെരീഫില്‍ വന്‍ ജനക്കൂട്ടത്തെ തടിച്ചുകൂട്ടിയെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. ആ ജനക്കൂട്ടം നിയന്ത്രണം വിട്ട് അക്രമം ആരംഭിച്ചു,” നളന്ദ പോലീസ് സൂപ്രണ്ട് അശോക് മിശ്ര പറഞ്ഞു.

കുന്ദന്‍ കുമാറും മറ്റൊരു പ്രതിയായ കിഷന്‍ കുമാറും ബീഹാര്‍ ഷെരീഫിലെ മുസ്ലീം വിരുദ്ധ അക്രമം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത് സോഷ്യല്‍ മീഡിയയിലൂടെയും 456 അംഗങ്ങളുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയും ആണെന്നും ബീഹാര്‍ പോലീസ് പറഞ്ഞു.

വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കുന്ദനും കിഷന്‍ കുമാറും മുസ്ലിംകള്‍ക്കെതിരെ അക്രമം നടത്താന്‍ മറ്റ് അംഗങ്ങളെ പ്രേരിപ്പിക്കുന്നതിന് വ്യാജ വീഡിയോ പ്രചരിപ്പിച്ചതായും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജിതേന്ദ്ര സിംഗ് ഗംഗാവാര്‍ ് പറഞ്ഞു.

 

Related Articles