Current Date

Search
Close this search box.
Search
Close this search box.

നയതന്ത്ര ചര്‍ച്ചക്ക് ഖത്തറിനെ രണ്ട് പ്രാവശ്യം ക്ഷണിച്ചതായി ബഹ്‌റൈന്‍

മനാമ: നയതന്ത്ര ചര്‍ച്ചയിലൂടെ സുപ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിനിധി സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിനെ രണ്ട് പ്രാവശ്യം ക്ഷണിച്ചതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി. വിദേശനയത്തില്‍ ഖത്തര്‍ രാഷ്ട്രം ഗള്‍ഫ് ഐക്യം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുല്ലത്തീഫ് ബിന്‍ റാശിദിനെ ഉദ്ധരിച്ച് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അല്‍-ഉലാ ഉച്ചകോടയില്‍ വ്യക്തമാക്കിയതുപോലെ ജി.സി.സി അംഗങ്ങള്‍ തമ്മിലുള്ള ഐക്യം എല്ലാ ജനങ്ങളുടെയും പൊതുവായ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ഖത്തറിനെ ക്ഷണിച്ചിരുന്നുവെങ്കിലും പ്രതികണമുണ്ടായില്ലെന്ന് ബഹ്‌റൈന്‍ ഫെബ്രുവരിയില്‍ വ്യക്തമാക്കയിരുന്നു. മാധ്യമ പ്രസ്താവനയിലൂടെ ക്ഷണം ലഭിച്ചതിനാലാണ് പ്രതികരണം വൈകിയതെന്ന് ദോഹ ന്യൂഹ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles