Current Date

Search
Close this search box.
Search
Close this search box.

പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ബഹ്‌റൈന്റെ നടപടിക്ക് പിന്തുണയുമായി ഖത്തര്‍

ദോഹ: കോവിഡ് മൂലം ഖത്തറില്‍ ഒറ്റപ്പെട്ടു പോയ സ്വന്തം രാജ്യത്തെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നീക്കവുമായി ബഹ്‌റൈന്‍. ബഹ്‌റൈന്റെ നടപടിക്ക് പൂര്‍ണ പിന്തുണയുമായി ഖത്തറും രംഗത്തെത്തി. ഇറാനില്‍ നിന്നും തിരിച്ചു വരുന്നതിനിടെയാണ് 31 ബഹ്‌റൈന്‍ പൗരന്മാര്‍ കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തില്‍ ദോഹ എയര്‍പോര്‍ട്ടിലെത്തിയത്. എന്നാല്‍ ദോഹയില്‍ നിന്നും ഒമാനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. ഇതിനെത്തുടര്‍ന്നാണ് ബഹ്‌റൈന്‍ തന്നെ മുന്‍കൈയെടുത്ത് അവര്‍ക്കുവേണ്ടി ചാര്‍ട്ടഡ് ഫ്‌ളൈറ്റ് അയക്കുന്നത്. ഖത്തറിനെതിരെ ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ 2017 മുതല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് ദോഹയില്‍ മനാമയിലേക്ക് നേരിട്ടുള്‌ല വിമാന സര്‍വീസ് റദ്ദാക്കിയിരുന്നു.

Related Articles